Kerala
ദി കേരള സ്റ്റോറി: താൻ സിനിമ കണ്ടിട്ടില്ല; അഭിപ്രായം പറയാൻ ആളല്ല: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
സിനിമയിൽ പറയുന്നത് യഥാർഥ സംഭവമാണെന്ന അണിയറ പ്രവർത്തകരുടെ അവകാശ വാദം ശരിയാണെങ്കിൽ അത് സർക്കാർ അന്വേഷിക്കട്ടെയെന്നും ഗവർണർ
തിരുവനന്തപുരം | ‘ദി കേരള സ്റ്റോറി’ എന്ന സിനിമയെക്കുറിച്ച് പറയാൻ താൻ ആളല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ സിനിമ കണ്ടിട്ടില്ല, പ്രധാനമന്ത്രി ആ സിനിമ കണ്ടു കാണും, അതുകൊണ്ടായിരിക്കും അഭിപ്രായം പറഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചു.
സിനിമയിൽ പറയുന്നത് യഥാർഥ സംഭവമാണെന്ന അണിയറ പ്രവർത്തകരുടെ അവകാശ വാദം ശരിയാണെങ്കിൽ അത് സർക്കാർ അന്വേഷിക്കട്ടെ. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ആരോപണപ്രത്യാരോപണങ്ങൾ നടത്തുന്നതിന് പകരം വസ്തുതകൾ അന്വേഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
---- facebook comment plugin here -----