Connect with us

Kerala

ദ കേരള സ്റ്റോറി ആര്‍എസ്എസ് അജണ്ട, കെണിയില്‍ വീഴരുത്; മുഖ്യമന്ത്രി പിണറായി വിജയന്‍

ആര്‍എസ്എസ് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുകയാണ്.

Published

|

Last Updated

തിരുവനന്തപുരം|വിവാദ സിനിമ ദ കേരള സ്റ്റോറിപ്രദര്‍ശനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സ്റ്റോറി ആര്‍എസ്എസ് അജണ്ടയാണെന്നും ആരും കെണിയില്‍ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ അപമാനിക്കാന്‍ ശ്രമിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ കൊണ്ടുവന്ന ഒരു കാര്യമാണെന്നും അതിന് കൂടുതല്‍ പ്രചാരണം കൊടുക്കുന്നതില്‍ കൃത്യമായ ഉദ്ദേശങ്ങളുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുകയാണ്. ഇത് ഹിറ്റലറുടെ ആശയം നടപ്പാക്കുന്ന രീതിയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

അതേസമയം സംഘപരിവാര്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കുന്ന വിവാദ സിനിമ ദ കേരള സ്റ്റോറി താമരശ്ശേരി രൂപത പ്രദര്‍ശിപ്പിച്ചു. രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായ്മയിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ദ കേരള സ്റ്റോറി ഇന്നലെ ഇടുക്കി രൂപത കുട്ടികളുടെ ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രണയത്തെ കുറിച്ചു ബോധവല്‍ക്കാരിക്കാനാണ് സിനിമ കാണിച്ചതെന്നാണ് രൂപതയുടെ വിശദീകരണം.

രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് ക്യാമ്പ് നടത്തിയത്. ക്ലാസില്‍ ഒരു വിഷയം പ്രണയമായിരുന്നുവെന്നും സിനിമ കണ്ട് വിശകലനം ചെയ്യാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നുവെന്നും ഫാ. ജിന്‍സ് കാരക്കാട് പറഞ്ഞു. നിരവധി കുട്ടികള്‍ പ്രണയക്കൂരുക്കില്‍ അകപ്പെടുന്നതിനാല്‍ ആണ് വിഷയം എടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

 

 

 

Latest