Connect with us

Kerala

കേരള യുവജന സമ്മേളനം; സ്വാഗത സംഘം രൂപീകരിച്ചു

ഡിസംബര്‍ 27, 28, 29 തീയ്യതികളിലാണ് സമ്മേളനം നടക്കുന്നത്

Published

|

Last Updated

ആമ്പല്ലൂര്‍ | ‘ഉത്തരവാദിത്തം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം ‘എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി തൃശൂരില്‍ സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരിച്ചു. ഡിസംബര്‍ 27, 28, 29 തീയ്യതികളിലാണ് സമ്മേളനം നടക്കുന്നത്.

ആമ്പല്ലൂരിലെ ഗോകുലം റസിഡന്‍സിയില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടിയുടെ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ ഡോ. പി.എ മുഹമ്മദ് ഫാറൂഖ് നഈമി വിഷയാവതരണവും അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ പദ്ധതി അവതരണവും നടത്തി.

കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്, എസ് വൈ എസ് സംസ്ഥാന ഭാരവാഹികളായ അബ്ദുസ്സലാം മുസ് ലിയാര്‍ ദേവര്‍ശോല,കെ അബ്ദുറശീദ്, ഉമര്‍ ഓങ്ങല്ലൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. സമസ്ത ജില്ല പ്രസിഡണ്ട് താഴപ്ര മുഹ്യിദ്ദീന്‍ കുട്ടി മുസ് ലിയാര്‍ സ്വാഗത സംഘം ഭാരവാഹികളെ പ്രഖ്യാപിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.എം.കെ ഫൈസി കല്ലൂര്‍ ,മുസ് ലിം ജമാഅത്ത് ജില്ല പ്രസിഡണ്ട് സയ്യിദ് ഫസല്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി അഡ്വ: പി. യു അലി, പി.കെ ബാവ ദാരിമി, സി.ടി ഹാശിം തങ്ങള്‍, വി.എച്ച് അലി ദാരിമി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എസ് വൈ എസ് എഴുപതു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി പ്ലാറ്റിനം ഇയറായി ആചരിക്കുകയാണ്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് പ്ലാറ്റിനം ഇയറില്‍ ഉണ്ടാകുക അതിന്റെ സമാപന സമ്മേളനമാണ് കേരള യുവജന സമ്മേളനം. എം എം ഇബ്രാഹിം സ്വാഗതവും പി യു ശമീര്‍ നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികള്‍: ഡോ. മുഹമ്മദ് കാസിം (ചെയര്‍മാന്‍) സയ്യിദ് ഫസല്‍ തങ്ങള്‍ (ജന:കണ്‍വീനര്‍) കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി (ഫൈനാന്‍സ് സെക്രട്ടറി)

 

Latest