Connect with us

Kerala

കൊലയാളി കൊമ്പനെ മയക്കുവെടി വെക്കാനായില്ല; ദൗത്യം നാലാം ദിവസത്തിലേക്ക്

മയക്കുവെടി വെക്കാന്‍ രണ്ടുതവണ വനം വകുപ്പിന്റെ ദൗത്യ സംഘം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

Published

|

Last Updated

മാനന്തവാടി | വയനാട് മാനന്തവാടി കൊലയാളി കൊമ്പനെ മയക്കുവെടിവെക്കാനുള്ള ബേലൂര്‍ മഖ്‌ന ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. മയക്കുവെടി വെക്കാന്‍ രണ്ടുതവണ വനം വകുപ്പിന്റെ ദൗത്യ സംഘം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

മാനന്തവാടി സ്വദേശി അജീഷിനെ കൊലപ്പെടുത്തിയ ആനക്കൊപ്പം മറ്റൊരു മോഴയാനയും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ദൗത്യം നാളെയും തുടരും. ഇതോടെ കൊമ്പനെ മയക്കുവെടി വെക്കാനുള്ള ശ്രമം നാലാം ദിവസത്തിലേക്ക് കടക്കുകയാണ്.

നിലവില്‍ ആന മണ്ണുണ്ടി മേഖലയിലാണ് ഉള്ളതെന്നാണ് വിവരം. പ്രദേശത്തെ അടിക്കാടാണ് ആനയെ കീഴടക്കാനുള്ള ദൗത്യത്തിന് വെല്ലുവിളിയാകുന്നതെന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു.

Latest