International
ഗസ്സയിലെ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നത് ഉടന്‍ അവസാനിപ്പിക്കണം; കനേഡിയന്‍ പ്രധാനമന്ത്രി
പരമാവധി സംയമനം പാലിക്കാന്‍ ഞാന്‍ ഇസ്‌റാഈല്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ട്രൂഡോ പറഞ്ഞു.

ഗസ്സ സിറ്റി| ഗസ്സയിലെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊലപ്പെടുത്തുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ലോകം ടെലിവിഷനുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ഇത് കണ്ടുകൊണ്ടിരിക്കുകയാണ്. പരമാവധി സംയമനം പാലിക്കാന്‍ ഞാന്‍ ഇസ്‌റാഈല്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ട്രൂഡോ പറഞ്ഞു. യുദ്ധത്തില്‍ ഇസ്‌റാഈലിനെ അനുകൂലിക്കുന്ന രാജ്യമാണ് കാനഡ.
അതേസമയം, ഗസ്സയിലെ അല്‍-ശിഫ ആശുപത്രിയില്‍ ഇസ്‌റാഈല്‍ സൈന്യം പ്രവേശിച്ചിരിക്കുകയാണ്. 650 രോഗികളും 5000ത്തിനും 7000ത്തിനുമിടയില്‍ സിവിലിയന്‍മാരും ആശുപത്രിയില്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. നിരന്തരമായി അല്‍-ശിഫ ആശുപത്രിയില്‍നിന്ന് വെടിവെപ്പുണ്ടാകുന്നതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 1000ത്തോളം ആരോഗ്യപ്രവര്‍ത്തകരും ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.