Kerala
ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ആസൂത്രിതമായി: എംഎം മണി എംഎല്‍എ
കോളജില്‍സംഘര്‍ഷമുണ്ടായില്ലെന്നും തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് അക്രമണമുണ്ടായതെന്നും എം എം മണി

തൊടുപുഴ | ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ എം എം മണി . കോണ്‍ഗ്രസ് ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇത്. പുറത്ത് നിന്നെത്തിയവരാണ് ധീരജിനെ കുത്തിയത്. കോളജില്‍സംഘര്‍ഷമുണ്ടായില്ലെന്നും തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് അക്രമണമുണ്ടായതെന്നും എം എം മണി പറഞ്ഞു
പുറത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കമുള്ളവാണ് കൊലപാതകം നടത്തിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു. നിഖില്‍ പൈലി എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ തളിപ്പറമ്പ് പാലക്കുളങ്ങര അദ്വൈതയില്‍ രാജേന്ദ്രന്റെ മകനാണ് കൊല്ലപ്പെട്ട ധീരജ്. മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിട്ടുമുണ്ട്.