Connect with us

ksrtc tamilnad service

തമിഴ്‌നാട്ടിലേക്കുള്ള കെ എസ് ആര്‍ ടി സി സര്‍വീസ് ബുധനാഴ്ച ആരംഭിക്കും

സര്‍വീസിന് തമിഴ്‌നാട് സര്‍ക്കാറിന്റെ അനുമതി

Published

|

Last Updated

തിരുവനന്തപുരം |  കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസത്തോളമായി നിര്‍ത്തിവെച്ചിരുന്ന തമിഴ്‌നാട്ടിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് ബുധനാഴ്ച ആരംഭിക്കും. സര്‍വീസിന് തമിഴ്‌നാട് അനുമതി നല്‍കിയതോടെയാണ് കെ എസ് ആര്‍ ടി സി തീരുമാനം. കൊവിഡ് വ്യാപന സമയത്ത് അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തിവച്ച ശേഷം കര്‍ണാടകത്തിലേക്ക് സര്‍വീസുകള്‍ക്ക് അനുമതി ലഭിച്ചെങ്കിലും തമിഴ്‌നാട് ഇതുവരെ അനുമതി നല്‍കിയിരുന്നില്ല.

തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ആറിന് തമിഴ്‌നാട് ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്താനിരിക്കെയാണ് തമിഴ്‌നാട് അനുമതി നല്‍കിയത്.

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചും സാധാരണക്കാരുടെ യാത്രാ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചും ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് തമിഴ്‌നാട് ബസ് സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചതെന്നാണ് അറിയിച്ചത്.