Connect with us

strong currency

ലോകത്തെ ഏറ്റവും ശക്തമായ കറൻസികളിൽ കുവൈത്ത് ദിനാർ തന്നെ ഒന്നാമൻ

ലോകത്ത് ഏറ്റവും ശക്തമായ ആദ്യ മൂന്ന് കറൻസികളും ഗൾഫ് മേഖലയിൽ നിന്നാണ്.

Published

|

Last Updated

കുവൈത്ത് സിറ്റി | ലോകത്തെ ഏറ്റവും ശക്തമായ കറൻസിയായി കുവൈത്ത് ദീനാർ തുടരുന്നു. ഫോർബ്സ് മാസികയുടെ 2023ലെ പട്ടികയാണ് പുതിയത്.  ഒരു യു എസ് ഡോളറിന് പകരമായി നൽകേണ്ട വിദേശ കറൻസി യൂനിറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഏറ്റവും ശക്തമായ കറൻസികൾ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആണ് റിപ്പോർട്.

ലോകത്ത് ഏറ്റവും ശക്തമായ ആദ്യ മൂന്ന് കറൻസികളും ഗൾഫ് മേഖലയിൽ നിന്നാണ്. രണ്ടാം സ്ഥാനത്തുള്ള കറൻസി ബഹ്‌റൈൻ ദീനാറും മൂന്ന് സ്ഥാനത്ത് ഒമാൻ റിയാലുമാണ്.

ഇബ്രാഹിം വെണ്ണിയോട്