Connect with us

Kerala

അവസാനവട്ട പ്രചാരണം; മുഖ്യമന്തി പിണറായി രണ്ടുനാള്‍ ചേലക്കരയില്‍

യു ഡി എഫ് ക്യാമ്പ് കുടുംബയോഗങ്ങളിലൂടെ വോട്ടുറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്

Published

|

Last Updated

ചേലക്കര | ഉപതെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് ചേലക്കര എത്തുന്നു. ഇന്നും നാളെയുമായി നടക്കുന്ന പ്രചാരണത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുക.

രാവിലെ പത്തിന് വരവൂരിലാണ് ആദ്യ പരിപാടി. പിന്നീട് ദേശമംഗലത്തും ചെറുതുരുത്തിയിലും മുഖ്യമന്ത്രി പ്രസംഗിക്കും. നാളെ രാവിലെ കൊണ്ടാഴിയിലും പിന്നീട് പഴയന്നൂരും തിരുവില്ലാമലയിലും മുഖ്യമന്ത്രി പ്രസംഗിക്കും. മുഖ്യമന്ത്രി അവസാനഘട്ട പ്രചാരണത്തിലൂടെ മണ്ഡലത്തില്‍ ഇടതു മേല്‍ക്കൈ ഉണ്ടാവുമെന്നാണ് എല്‍ ഡി എഫ് ക്യാമ്പ് കരുതുന്നത്.

യു ഡി എഫ് ക്യാമ്പ് കുടുംബയോഗങ്ങളിലൂടെ വോട്ടുറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. ബി ജെ പി കോര്‍ണര്‍ യോഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറുപ്പിക്കുകയാണ് സ്ഥാനാര്‍ഥികള്‍. ഇടതു കോട്ടയായ ചേലക്കരയിലെ പ്രചാരണത്തിലൂടെ മേല്‍ക്കൈ നേടാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപിന്റെ വിജയത്തിനായി മന്ത്രിമാര്‍ സജീവമായി മണ്ഡലത്തിലുണ്ട്.