Connect with us

lavalin case

ലാവലിന്‍ കേസ് സുപ്രീം കോടതിയുടെ ചൊവ്വാഴ്ചത്തെ പരിഗണനാ ലിസ്റ്റില്‍

കേസ് പരിഗണിക്കുക ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ക്ക് ശേഷം

Published

|

Last Updated

ന്യൂഡല്‍ഹി | ലാവലിന്‍ കേസില്‍ സി ബി ഐ നല്‍കിയ അപ്പീല്‍ ചൊവ്വാഴ്ച പരിഗണിക്കാന്‍ സാധ്യത. ചൊവ്വാഴ്ചത്തെ പരിഗണന പട്ടികയില്‍ ലാവലിനും ലിസ്റ്റ് ചെയ്തു. ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുക. എന്നാല്‍ അന്നും സുപ്രീം കോടതി ഭരണഘടനാ ബെഞ്ചില്‍ ചില നടപടി ക്രമണങ്ങളുണ്ട്. ഇത് പൂര്‍ത്തിയായാല്‍ മാത്രമേ പരിഗണിക്കുവെന്നാണ് വിവരം.

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഇതിനകം 31 തവണ മാറ്റിവെച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സംവരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭരണഘടനാ ബെഞ്ചില്‍ വാദം നടക്കുന്നതിനാല്‍ മാറ്റിവെക്കുകയായിരുന്നു.

 

 

Latest