Ongoing News
നിയമം കൈയിലെടുക്കുന്ന നിയമപാലകരും നിഷ്ക്രിയമായിരിക്കുന്ന ഭരണകൂടവും നാടിന് ബാധ്യത
പൊതു സ്ഥലങ്ങളിൽ മാത്രമല്ല, പോലീസ് സ്റ്റേഷനുകളിൽപ്പോലും സ്ത്രീകൾക്ക് സംരക്ഷണം ലഭിക്കുന്നില്ല.

നിയമം കൈയിലെടുക്കുന്ന നിയമപാലകരും നിഷ്ക്രിയമായിരിക്കുന്ന ഭരണകൂടവും നാടിന് ബാധ്യതയാണെന്ന് കെ പി സി സി മുൻ പ്രസിഡന്റ് മുല്ലപ്പളി രാമചന്ദ്രൻ. സ്ത്രീ സുരക്ഷയെന്നാൽ സാമൂഹ്യ സുരക്ഷയാണെന്ന സത്യം തിരിച്ചറിയണം. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അനുദിനം പെരുകിക്കൊണ്ടിരിക്കുകയാണ്. സ്ത്രീ സുരക്ഷ നഷ്ടപ്പെട്ട സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അനുദിനം പെരുകിക്കൊണ്ടിരിക്കുകയാണ്. സ്ത്രീ സുരക്ഷ നഷ്ടപ്പെട്ട സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. സ്ക്കൂളുകളിൽപ്പോലും ലൈംഗിക പീഡനങ്ങൾ, സ്ത്രീധനത്തെച്ചൊല്ലിയുള്ള ദാരുണ മരണങ്ങൾ, ജോലിയിടങ്ങളിലെ സുരക്ഷിതമില്ലായ്മ തുടങ്ങിയവയെല്ലാം നിത്യ സംഭവങ്ങളായിരിക്കുന്നു.
സ്ത്രീ സുരക്ഷ, സാമൂഹ്യ സുരക്ഷ എന്ന സത്യം തിരിച്ചറിയുക…