Connect with us

Thrikkakara by-election

എൽ ഡി എഫ് സ്ഥാനാർഥി ഇന്ന്‌ പത്രിക സമർപ്പിക്കും

രാവിലെ പത്തിന് എറണാകുളം കലക്ട്രേറ്റിലാണ് നേതാക്കൾക്കും അണികൾക്കുമൊപ്പമെത്തി അദ്ദേഹം പത്രിക സമർപ്പിക്കുക.

Published

|

Last Updated

കൊച്ചി | തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫ് ഇന്ന്‌ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ പത്തിന് എറണാകുളം കലക്ട്രേറ്റിലാണ് നേതാക്കൾക്കും അണികൾക്കുമൊപ്പമെത്തി അദ്ദേഹം പത്രിക സമർപ്പിക്കുക. തൃക്കാക്കര തിരഞ്ഞെടുപ്പിൽ ആദ്യം പത്രിക സമർപ്പിക്കുന്ന പ്രധാന മുന്നണി സ്ഥാനാർഥിയാകുകയാണ് ഇതോടെ ഡോ.ജോ ജോസഫ്.

യു ഡി എഫ് സ്ഥാനാർഥി ഉമ തോമസിൻ്റെ പത്രിക സമർപ്പണം എന്നാണെന്ന് വ്യക്തമായിട്ടില്ല. യു ഡി എഫ് ആണ് ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നത്. രണ്ട് ദിവസത്തിന് ശേഷമാണ് നാടകീയമായി ജോ ജോസഫിനെ എൽ ഡി എഫ് പ്രഖ്യാപിച്ചത്.  സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണനാണ് എൻ ഡി എ സ്ഥാനാർഥി. ഇന്നാണ് എൻ ഡി എ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

മണ്ഡലത്തിൽ ചെറിയ സ്വാധീനമുള്ള ട്വൻ്റി 20യും ആം ആദ്മി പാർട്ടിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ഇവരുടെ പിന്തുണ ആർക്കാണെന്നത് നിർണായകമാകും.

Latest