Kerala
ലീഡര്‍ പ്രഭാവത്തിന് പ്രസക്തിയില്ല; തൃശൂരില്‍ എല്‍ ഡി എഫ് വിജയം ഉറപ്പെന്ന് വി എസ് സുനില്‍ കുമാര്‍
എതിര്‍ സ്ഥാനാര്‍ഥി ആര് എന്നത് വിഷയമല്ല. ദേശീയ രാഷ്ട്രീയമാണ് തൃശൂരില്‍ ചര്‍ച്ചയാവുക.

തൃശൂര്‍ | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വിജയം ഉറപ്പെന്ന് തൃശൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാര്‍. യു ഡി എഫ് സ്ഥാനാര്‍ഥിയെ മാറ്റിയത് എല്‍ ഡി എഫ് വിജയത്തെ ബാധിക്കില്ല.
ലീഡര്‍ പ്രഭാവത്തിന് പ്രസക്തിയില്ല. എതിര്‍ സ്ഥാനാര്‍ഥി ആര് എന്നത് വിഷയമല്ല. ദേശീയ രാഷ്ട്രീയമാണ് തൃശൂരില്‍ ചര്‍ച്ചയാവുക.
തൃശൂരില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുനില്‍ കുമാര്‍ ആരോപിച്ചു.
---- facebook comment plugin here -----