Connect with us

mm hassan

ലീഗ് കൂടുതല്‍ സീറ്റ് ചോദിച്ചിട്ടില്ല; കോണ്‍ഗ്രസ് വിട്ടുവീഴ്ചക്കു തയ്യാറെന്ന് എം എം ഹസ്സന്‍

ഈ മാസം അവസാനത്തോടെ ഓരോ പാര്‍ട്ടികളുമായും കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും

Published

|

Last Updated

തിരുവനന്തപുരം | മുസ്‌ലിം ലീഗ് കൂടുതല്‍ ലേകസഭാ സീറ്റ് ചോദിച്ചാല്‍ പരിഗണിക്കുമെന്നു യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചക്ക് തയ്യാറാണ്. ലീഗ് ഇതുവരെ കൂടുതല്‍ സീറ്റിനായി ആവശ്യം ഉന്നയിച്ചിട്ടില്ല.

ഈ മാസം അവസാനത്തോടെ ഓരോ പാര്‍ട്ടിയുമായും കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും യു ഡി എഫ് ഏകോപനസമിതി യോഗത്തിന് ശേഷം ഹസന്‍ പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടു ദേശീയ നേതൃത്വമാണ് നിലപാട് വ്യക്തമാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച പറ്റിയെന്നും ഹസന്‍ ആരോപിച്ചു.

 

 

Latest