Kerala
നാല് വോട്ടിനും ചില്ലറ സീറ്റിനുമായി ലീഗ് വര്‍ഗീയതയെ കൂട്ടുപിടിക്കുന്നു: മുഖ്യമന്ത്രി
ഏറ്റവും മികച്ച ജനാധിപത്യ പാര്‍ട്ടിയാണ് സിപിഎം.
കോട്ടയം | ഭരണം ജനങ്ങളുടെ അഭിവൃദ്ധിക്കായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം കോട്ടയം ജില്ലാ സമാപന സമ്മേളനം പാമ്പാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഏറ്റവും മികച്ച ജനാധിപത്യ പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ ജനാധിപത്യ പാര്‍ട്ടി എന്ന് എപ്പോഴും പറയുന്നവരുടെ പാര്‍ട്ടിയില്‍ യാതൊരു ജനാധിപത്യവും നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഭരണം ജനങ്ങളുടെ അഭിവൃദ്ധിക്കായിരിക്കണം. സ്വന്തം അഭിവൃദ്ധിക്കായിരിക്കായി നേട്ടത്തോടെ പ്രവര്‍ത്തിക്കരുത്. യുഡിഎഫ് ഭരണത്തില്‍ അതാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.മുസ്ലിം ലീഗ് എസ്ഡിപിഐയോടും, ജമാത്തെ ഇസ്ലാമിയോടും അടുക്കുകയാണ്.നാല് വോട്ടും ചില്ലറ സീറ്റുമാണ് ഇതില്‍ ലീഗിന്റെ നിലപാടെന്നും മുഖ്യമന്ത്രി ആരോപിച്ചു.
എങ്ങനെ എങ്കിലും കുറച്ചു കൂടുതല്‍ സീറ്റ് പിടിക്കാനുള്ള ആര്‍ത്തിയാണ് ഈ ശ്രമത്തിന് പിന്നില്‍.
കോണ്‍ഗ്രസ് അതിനു കൂട്ട് നില്‍ക്കുകയാണെന്നും, ഇതിലൂടെ ഒരു വര്‍ഗീയത മറ്റൊരു വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
റെഡ് വോളണ്ടിയര്‍ മാര്‍ച്ചോടിയാണ് സമാപന സമ്മേളനം നടന്നത്.വിവിധ ഏരിയ കമ്മിറ്റികളില്‍ നിന്നുള്ള നൂറുകണക്കിന് പ്രതിനിധികള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.