Kerala
സമുദായത്തിനുള്ളില്‍ ലീഗ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു: മന്ത്രി വി അബ്ദുറഹിമാന്‍
കാസര്‍കോട് ആശുപത്രിക്കായി ഏറ്റെടുത്ത വഖഫ് ഭൂമിക്ക് പകരം ഭൂമി നല്‍കും.
മലപ്പുറം | മുസ്ലിം ലീഗ് പള്ളികളെ രാഷ്ട്രീയ വേദിയാക്കരുതെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. ചില പള്ളികളില്‍ ഇത്തരമൊരു ശ്രമം ലീഗുകാര്‍ ഇന്നലെയും നടത്തി. സമുദായത്തിനുള്ളില്‍ ലീഗ്് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു. ഭൂരിഭാഗം വരുന്ന ഇതരവിഭാഗക്കാരില്‍നിന്നും മുസ്ലിങ്ങളെ ഒറ്റപ്പെടുത്തുന്ന അവസ്ഥയുണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു.
എല്ലാ മുസ്ലിങ്ങളും ലീഗുകാരല്ല. ചെറിയ ഒരു വിഭാഗം മാത്രമെ ലീഗുകാരായുള്ളു. ലീഗും മുസ്ലിം പള്ളികളും തമ്മില്‍ ഒരു ബന്ധവുമില്ല. ജമാഅത്ത് ഇസ്ലാമിയുടേയോ മുജാഹിന്റേയോ ഏതെങ്കിലും സ്വത്തുക്കള്‍ വഖഫില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നും വി അബ്ദുറഹിമാന്‍ ചോദിച്ചു. കോടിക്കണക്കിന് രൂപയുടെ വഖഫ് സ്വത്തുക്കള്‍ മുസ്്‌ലിം ലീഗ് നേതാക്കള്‍ വകമാറ്റിയിട്ടുണ്ട്. ഇത് പിടിച്ചെടുക്കുമെന്ന ഭയമാണ് ലീഗ് നേതാക്കള്‍ക്കുള്ളത്. കാസര്‍കോട് ആശുപത്രിക്കായി ഏറ്റെടുത്ത വഖഫ് ഭൂമിക്ക് പകരം ഭൂമി നല്‍കും. ഇതിന് നടപടികള്‍ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.