Kerala
ഇടതുമുന്നണിക്ക് എന്നും മതവർഗീയ വിരുദ്ധ നിലപാട് ;മന്ത്രി മുഹമ്മദ് റിയാസ്
ഇടതുപക്ഷം ശ്വസിക്കുന്ന വായുവില്‍ പോലും മതവര്‍ഗീയ വിരുദ്ധ നിലപാടും ബിജെപി വിരുദ്ധതയുമുണ്ട്. അത് അവസാന ശ്വാസംവരെയുണ്ടാകുമെന്നും റിയാസ് പറഞ്ഞു.
മലപ്പുറം| യുഡിഎഫിനെ വിശ്വസിക്കാനാകില്ലെന്ന് ജനങ്ങള്‍ക്ക് അറിയാം അതിനാല്‍ ജനം ഇടതുപക്ഷ മുന്നണിക്ക് ഒപ്പം നില്‍ക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇടതുപക്ഷം ശ്വസിക്കുന്ന വായുവില്‍ പോലും മതവര്‍ഗീയ വിരുദ്ധ നിലപാടും ബിജെപി വിരുദ്ധതയുമുണ്ട്. അത് അവസാന ശ്വാസം വരെയുണ്ടാകുമെന്നും റിയാസ് പറഞ്ഞു.
അതേസമയം ഇടതുപക്ഷ മുന്നണി പ്രവര്‍ത്തകരായാലും മന്ത്രിയായാലും നേതാക്കളായാലും ജാഗ്രത പാലിക്കണമെന്നും ഓരോ ചലനത്തിലും ചിരിയിലും ഹസ്തദാനത്തില്‍ പോലും ജനങ്ങളുടെ ആഗ്രഹം അനുസരിച്ചായിരിക്കണം പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
---- facebook comment plugin here -----