Connect with us

Ongoing News

നിലപാടിന്റെ പക്ഷമാണ് ഇടത് പക്ഷം; എഡിജിപിയെ മാറ്റാന്‍ മുഹൂര്‍ത്തം കുറിച്ചുവെച്ചിട്ടില്ല: ബിനോയ് വിശ്വം

അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യും

Published

|

Last Updated

തിരുവനന്തപുരം |  ഡിജിപി എം ആര്‍ അജിത് കുമാറിന്റെ വിഷയത്തില്‍ സിപിഐക്കും എല്‍ഡിഎഫിനും ശരിയായ നിലപാടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ മാറ്റണമെന്നതാണ് സിപിഐ നിലപാട്.എന്നാല്‍ അജിത് കുമാറിനെ മാറ്റുന്നതിനായി മുഹൂര്‍ത്തം കുറിച്ചുവെച്ചിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യും. നിലപാടിന്റെ പക്ഷമാണ് ഇടത് പക്ഷം. എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐ. ആ സിപിഐക്ക് എല്‍ഡിഎഫിന്റെ നയങ്ങളെയും കാഴ്ചപ്പാടുകളെയും ഉയര്‍ത്തിപ്പിടിക്കാന്‍ അറിയാം.ഏത് വിഷയത്തിലും ഇടതുപക്ഷ പരിഹാരമല്ലാതെ മറ്റൊരു പരിഹാരവും സിപിഐക്കില്ല. ഇടതുപക്ഷ പരിഹാരം എന്നുപറയുന്നത് അത് എപ്പോഴും ന്യായത്തിന്റെയും നീതിയുടെയും ഭാഗത്തായിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

 

Latest