Connect with us

niyamasabha

വിവാദ ഭൂ പതിവ് ഭേദഗതി ബില്ല് ഇന്ന് നിയമസഭ പാസ്സാക്കും

കക്ഷി രാഷ്ട്രീയ ഭേദമില്ലാത്ത പിന്തുണ ഭേദഗതിക്കു ലഭിക്കുമെന്നാണു സര്‍ക്കാര്‍ അവകാശപ്പെടുന്നത്

Published

|

Last Updated

തിരുവനന്തപുരം | ഇടുക്കിയിലെ മലയോര മേഖലയില്‍ അടക്കം കാലങ്ങളായി നിലനില്‍ക്കുന്ന ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആകുമെന്നുകരുതുന്ന വിവാദ ഭൂ പതിവ് ഭേദഗതി ബില്ല് ഇന്ന് നിയമസഭ പാസ്സാക്കും.
പട്ടയഭൂമിയില്‍ ചട്ടം ലംഘിച്ച് നിലനില്‍ക്കുന്ന റിസോര്‍ട്ടുകളും പാര്‍ട്ടി ഓഫീസുകളും ക്രമപ്പെടുത്താനുള്ള നീക്കമാണു ഭേദഗതിയിലൂടെ നടക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പട്ടയ ഭൂമി എന്തിന് അനുവദിച്ചോ അതിന് തന്നെ വിനിയോഗിക്കണമെന്ന ഭൂപതിവ് നിയമത്തിലാണു സര്‍ക്കാര്‍ ഭേദഗതി വരുന്നത്. ഭൂമിയുടെ വിനിയോഗം ക്രമപ്പെടുത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വിധത്തില്‍ നിലവിലെ നിയമത്തില്‍ ഭേദഗതി കൊണ്ടുവരും.

ഇടുക്കി മലയോര മേഖലകളിലെ സാധാരണ കര്‍ഷകരുടെ അടക്കം കാലങ്ങളായി നിലനില്‍ക്കുന്ന ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഭേദഗതി കൊണ്ടുവരുന്നതെന്നാണു സര്‍ക്കാര്‍ നിലപാട്. അതിനാല്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാത്ത പിന്തുണ ഭേദഗതിക്കു ലഭിക്കുമെന്നാണു സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

ക്വാറികളുടെ പ്രവര്‍ത്തനം നിലവില്‍ ഭൂപതിവിന് വിധേയമല്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടും സുപ്രധാനമാണ്. പട്ടയഭൂമിയിലുള്ള 1500 സ്‌ക്വയര്‍ ഫീറ്റില്‍ താഴെയുള്ള കെട്ടിടങ്ങള്‍ ഉപാധികളില്ലാതെയും അതിന് മുകളിലുള്ള കെട്ടിടങ്ങള്‍ ഉയര്‍ന്ന ഫീസ് വാങ്ങിയും ക്രമപ്പെടുത്താന്‍ അനുമതി നല്‍കുന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങളും ഭേദഗതിയില്‍ ഉള്‍പ്പെടുന്നു എന്നാണു കരുതുന്നത്.

Latest