Connect with us

National

ഐ ആര്‍ സി ടി സി വഴി ബുക്ക് ചെയ്യാവുന്ന ട്രയിന്‍ ടിക്കറ്റിന്റെ പരിധി ഇരട്ടിയാക്കി

ആധാര്‍ ലിങ്ക് ചെയ്യാത്ത ഉപയോക്തൃ ഐഡി വഴി ഒരു മാസത്തില്‍ പരമാവധി 6 ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള പരിധി 12 ആക്കി ഉയർത്തി

Published

|

Last Updated

ന്യൂഡല്‍ഹി | ഐ ആര്‍ സി ടി സി മുഖേന ഓണ്‍ലൈനായി റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ പരിധി ഉയര്‍ത്തി. ആധാര്‍ ലിങ്ക് ചെയ്യാത്ത ഉപയോക്തൃ ഐഡി വഴി ഒരു മാസത്തില്‍ പരമാവധി 6 ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള പരിധി 12 ആയി ഉയര്‍ത്തന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു.

ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ട് വഴി ഒരു മാസത്തില്‍ പരമാവധി 12 ടിക്കറ്റുകള്‍ ബുക്കുചെയ്യുന്നതിനുള്ള പരിധി 24 ആയി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.

ഇടയ്ക്കിടെ യാത്ര ചെയ്യുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഒരേ അക്കൗണ്ട് ഉപയോഗിക്കുന്നവര്‍ക്കും ഇത് സഹായകരമാകുമെന്ന് അധികൃതര്‍ പറഞ്ഞു.

 

Latest