Connect with us

National

വായ്പ തിരിച്ചടച്ചില്ല; ബിഹാറില്‍ യുവതിയെ തല്ലിക്കൊന്നു

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Published

|

Last Updated

കതിഹാര്‍| ബിഹാറില്‍ പണമിടപാടുകാരില്‍ നിന്ന് എടുത്ത വായ്പയുടെ ഗഡു തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ഒരു സംഘം ആളുകള്‍ യുവതിയെ തല്ലിക്കൊന്നു. ബിഹാറിലെ കതിഹാറിലാണ് സംഭവം. ആക്രമണത്തില്‍ യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുഖത്തും പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വായ്പ തുകയ്ക്ക് പകരം അമ്മയുടെ മൊബൈല്‍ ഫോണ്‍ നല്‍കണമെന്ന് പണമിടപാടുകാര്‍ ആവശ്യപ്പെട്ടു. ഇത് കൊടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ അവര്‍ ആക്രമിക്കാന്‍ തുടങ്ങിയെന്ന് കൊല്ലപ്പെട്ട യുവതിയുടെ മകള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കതിഹാര്‍ സദര്‍ ആശുപത്രിയിലേക്ക് അയച്ചു.

ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ കുടുംബം ഫാല്‍ക്ക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ ഔദ്യോഗികമായി രേഖാമൂലം പരാതി നല്‍കിയിട്ടില്ല. രേഖാമൂലമുള്ള പരാതി ലഭിച്ചാല്‍ അതിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് അറിയിച്ചു. പരാതി ലഭിക്കാതെയാണ് അന്വേഷണം ഇപ്പോള്‍ ആരംഭിച്ചത്.

 

 

Latest