Connect with us

texpo 23

ലോഗോ പ്രകാശിപ്പിച്ചു

ജനുവരി ഒന്നിന് മർകസ് നോളജ് സിറ്റിയിൽ സംഘടിപ്പിക്കുന്ന ഏകദിന പരിപാടിയാണ് 'ടെക്സ്പോ23'

Published

|

Last Updated

നോളജ് സിറ്റി | ഹോഗർ ടെക്നോളോജിസ് ആൻഡ് ഇന്നോവേഷൻസ് (എച്ച് ടി ഐ) കമ്പനി സംഘടിപ്പിക്കുന്ന ‘ഹോഗർ ടെക്സ്പോ23’ (Hogar TEXPO23) ന്റെ ലോഗോ പ്രകാശനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. മർകസ് നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്ന ഹോഗർ ടെക്‌നോളജീസ് ആൻഡ് ഇന്നവേഷൻസ് എൽ എൽ പി (എച്ച് ടി ഐ) ജനുവരി ഒന്നിന് മർകസ് നോളജ് സിറ്റിയിൽ സംഘടിപ്പിക്കുന്ന ഏകദിന പരിപാടിയാണ് ‘ടെക്സ്പോ23’. വിവിധ വിഷയങ്ങളിൽ നിരവധി ശിൽപശാലകളും ക്ലാസ്സുകളും പരിശീലനങ്ങളുമടങ്ങുന്നതാണ് പരിപാടികൾ.

സുസ്ഥിര വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, പ്രകൃതിക്ക് ദോഷം വരുത്താതെ വ്യാവസായിക വിപ്ലവം എങ്ങനെ കൈവരിക്കാം തുടങ്ങിയവയെ കുറിച്ചുള്ള സംവാദങ്ങൾക്കായി ഇന്ത്യയിലെ വ്യവസായ പ്രമുഖർ, സാങ്കേതിക വിദഗ്ധർ, യുവ സംരംഭകർ, നിക്ഷേപകർ, അക്കാദമിക് നയ നിർമാതാക്കൾ എന്നിവരെ ഒരു വേദിയിൽ ഒരുമിക്കുകയാണ് ‘ടെക്സ്പോ23’ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.

ഡോ. മുഹമ്മദ് അബ്ദുൽ ഹകിം അസ്ഹരി, ഡോ. അബ്ദുസ്സലാം, അഡ്വ. തൻവീർ, ഡോ. നിസാം, ഡോ. ഹംസ അഞ്ചുമുക്കിൽ, മുഹമ്മദ് നാസിം തുടങ്ങിയവർ ലോഗോ പ്രകാശന ചടങ്ങില്‍  സംബന്ധിച്ചു.

Latest