Connect with us

lokayuktha case

മന്ത്രി ബിന്ദുവിനെതിരായ ഹരജിയില്‍ ഇന്ന് ലോകായുക്ത വിധി

ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് എതിരായ ഹരജിയും പരിഗണിക്കും

Published

|

Last Updated

തിരുവനന്തപുരം | കണ്ണൂര്‍ സര്‍വകലാശാല വി സിയുടെ നിയമനവുായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെതിരായ ഹരജിയില്‍ ലോകായുക്ത ഇന്ന് വിധി പറയും. കണ്ണൂര്‍ സര്‍വകലാശാല വി സി പുനര്‍നിയമനത്തില്‍ മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടുവെന്നു ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലയാണ് ഹര്‍ജി നല്‍കിയത്.

ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടാണ് വി സി നിയമനത്തില്‍ പ്രൊപ്പോസല്‍ നല്‍കിയതെന്നു സര്‍ക്കാര്‍ വാദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ ഓഫീസിന്റെ കത്തും ഹാജരാക്കി.എന്നാല്‍ ഇത് നിഷേധിച്ച് ഗവര്‍ണറുടെ ഓഫീസ് ഇന്നലെ വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഹരജി ഭേദഗതി ചെയ്യാന്‍ കൂടുതല്‍ സമയം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടേക്കാന്‍ സാധ്യതയുണ്ട്.

മുഖ്യമന്ത്രിയെ കൂടി കക്ഷി ചേര്‍ക്കാനാണ് ചെന്നിത്തലയുടെ നീക്കം. ദുരിതാശ്വാസ നിധി വകമാറ്റിയെന്ന മുഖ്യമന്ത്രിക്ക് എതിരായ ഹരജിയും ഇന്ന് ലോകായുക്ത പരിഗണിക്കും.

 

 

 

Latest