Connect with us

National

ലോണ്‍ ആപ്പ് സംഘം മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ പ്രചരിപ്പിച്ചു; നാലംഗ കുടുംബം ആത്മഹത്യ ചെയ്തു

രണ്ട് മാസം മുമ്പാണ് ഇവര്‍ മുപ്പതിനായിരം രൂപ ലോണ്‍ ആപ്പ് സംഘത്തില്‍ നിന്നും കടമെടുത്തത്

Published

|

Last Updated

ബെംഗളുരു|  അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണിയില്‍ കുരുങ്ങി നാലംഗ കുടുംബം ജീവനൊടുക്കി. ആന്ധ്രയിലെ ശാന്തി നഗര്‍ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുര്‍ഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നവരാണ് ആത്മഹത്യ ചെയ്തത്.

രണ്ട് മാസം മുമ്പാണ് ഇവര്‍ മുപ്പതിനായിരം രൂപ ലോണ്‍ ആപ്പ് സംഘത്തില്‍ നിന്നും കടമെടുത്തത്. ഇതില്‍കഴിഞ്ഞ ദിവസങ്ങളിലായി പതിനായിരം രൂപ കുടുംബം തിരികെ അടച്ചു. എന്നാല്‍ പലിശയടക്കം തുക ഉയര്‍ന്നതോടെ തിരികെ അടക്കാന്‍ കഴിയാത്ത സ്ഥിതിയായി. ഇതോടെ ലോണ്‍ ആപ്പ് സംഘം രമ്യ ലക്ഷ്മിയുടേയും മക്കളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു. വീട്ടമ്മയുടെയും കുട്ടികളുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വാട്‌സ് ആപ്പ് വഴിയാണ് ഇവരുടെ ബന്ധുക്കള്‍ക്ക് അയച്ചത്. ഇതിന്റെ മനോവിഷമത്തില്‍ കുടുംബം ഒന്നടങ്കം ജീവനൊടുക്കുകയായിരുന്നു.

Latest