Connect with us

bevco

ബിവറേജസ് കോര്‍പറേഷന്‍ വില്‍പനശാലയിലേക്ക് ലോഡുമായി എത്തിയ ലോറി മറിഞ്ഞു

ലോറിയില്‍ ഉണ്ടായിരുന്ന മദ്യക്കുപ്പികള്‍ സുരക്ഷിതമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍

Published

|

Last Updated

പന്തളം | ബിവറേജസ് കോര്‍പറേഷന്‍ വില്‍പനശാലയിലേക്ക് ലോഡുമായി എത്തിയ ലോറി മറിഞ്ഞു. ഉച്ചയ്ക്ക് ഒന്നരയോടെ പന്തളം-മാവേലിക്കര റോഡില്‍ കുന്നിക്കുഴി മുക്കിലുള്ള ബിവറേജസ് കോര്‍പറേഷന്‍ വില്‍പനശാലയ്ക്കു മുമ്പിലാണു സംഭവം.

മദ്യവുമായി എത്തിയ മറ്റൊരു ലോറി വില്‍പനശാലയുടെ വളപ്പില്‍ ലോഡിറക്കാന്‍ കയറ്റിയതിനാല്‍ അടുത്ത ഊഴത്തിനായി വഴിയരികിലേക്ക് ഒതുക്കിയിടാന്‍ ശ്രമിക്കവേയാണ് മറിഞ്ഞത്. ലോറിയില്‍ ഉണ്ടായിരുന്ന മദ്യക്കുപ്പികള്‍ സുരക്ഷിതമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. റോഡിന്റെ സൈഡില്‍ കോണ്‍ക്രീറ്റ് ചെയ്യാതെയിട്ടിരുന്ന ഓടയുടെ തിട്ടയിടിഞ്ഞതാണ് ലോറി മറിയാന്‍ കാരണം.

---- facebook comment plugin here -----

Latest