Connect with us

lorry accident

നിയന്ത്രണം വിട്ട ലോറി മൂന്നോളം വീടുകളുടെ മതിലില്‍ ഇടിച്ചു കയറി

ഡ്രൈവറെയും ക്ലീനറയും നാട്ടുകാര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

അടൂര്‍ | ഏനാദിമംഗലം ഇളമണ്ണൂര്‍, തിയേറ്റര്‍ ജംഗ്ഷനില്‍ നിയന്ത്രണം വിട്ട ലോറി മൂന്നോളം വീടുകളുടെ മതിലില്‍ ഇടിച്ചു കയറി. ഒരു വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. രാത്രിയിലായിരുന്നു അപകടം.

പരിക്ക് പറ്റിയ ഡ്രൈവറെയും ക്ലീനറയും നാട്ടുകാര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. കിന്‍ഫ്രാ റോഡില്‍ നിന്ന് വന്ന 12 ടയര്‍ ലോറി അടൂര്‍ -പത്തനാപുരം റോഡ് കടന്നു പൂതങ്കര റോഡിലേക്ക് കയറിയാണ് ഇടിച്ചു നിന്നത്. വാഹനത്തിന്റെ ബ്രേക്കിങ്ങ് സംവിധാനം തകരാറിലായതായി സംശയിക്കുന്നു.

 

---- facebook comment plugin here -----

Latest