Kerala
ലോറി തടഞ്ഞ് വളര്‍ത്തു മൃഗങ്ങളെ കവര്‍ന്നു; രണ്ടുപേര്‍ കസ്റ്റഡിയില്‍
50 പോത്തുകളെയും 27 മൂരികളെയുമാണ് കവര്‍ന്നത്.
വടക്കഞ്ചേരി | ലോറി തടഞ്ഞ് വളര്‍ത്തു മൃഗങ്ങളെ കവര്‍ന്നു. പാലക്കാട് വടക്കഞ്ചേരിയിലാണ് സംഭവം. 50 പോത്തുകളെയും 27 മൂരികളെയുമാണ് കവര്‍ന്നത്. കാറിലും ജീപ്പിലും ബൈക്കിലുമായെത്തിയ സംഘമാണ് മൃഗങ്ങളെ കടത്തിയത്.
ആന്ധ്രയില്‍ നിന്ന് കോട്ടയത്തേക്കു പോവുകയായിരുന്ന ലോറിയാണ് തട്ടിയെടുത്തത്. പ്രതികള്‍ പിന്നീട് മൃഗങ്ങളെ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കി വാഹനം വഴിയില്‍ ഉപേക്ഷിച്ചു.
സംഭവത്തില്‍ വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ ഷജീര്‍ (31), ഷമീര്‍ (35) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
---- facebook comment plugin here -----