Kerala
കോഴിക്കോട് ഹോമം നടത്തിയതിനെ തുടര്‍ന്ന് അടച്ചിട്ട എല്‍പി സ്‌കൂള്‍ നാളെ തുറക്കും
സ്‌കൂള്‍ മാനേജരുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം സ്‌കൂളില്‍ പൂജ നടത്തിയിരുന്നത്.
കോഴിക്കോട് | ഹോമം നടത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ അടച്ചിട്ട കോഴിക്കോട്ടെ നെടുമണ്ണൂര്‍ എല്‍പി സ്‌കൂള്‍ നാളെ തുറക്കും. വെള്ളിയാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് സ്‌കൂള്‍ തുറക്കാന്‍ തീരുമാനമായത്. സ്‌കൂളില്‍ ചട്ടലംഘനം ഉണ്ടായെന്നാണ് AEOയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം സര്‍വകക്ഷിയോഗത്തില്‍ നിന്നും സ്‌കൂള്‍ മാനേജര്‍ വിട്ടുനിന്നു.
സ്‌കൂള്‍ മാനേജരുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം സ്‌കൂളില്‍ പൂജ നടത്തിയിരുന്നത്. സ്‌കൂള്‍ കോംബൗണ്ടിനകത്ത് രാത്രി എട്ടുമണിയോടെ വാഹനങ്ങള്‍ കണ്ട് നാട്ടുകാര്‍ സ്‌കൂളിലെത്തിയപ്പോഴാണ് പൂജ നടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. പ്രധാനാധ്യാപികയുടെ മുറിയിലും മറ്റ് രണ്ട് മുറികളിലുമായിരുന്നു പൂജനടത്തിയിരുന്നത്. സംഭവത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ സ്‌കൂള്‍ അടക്കുകയായിരുന്നു.
സ്‌കൂളില്‍ ചട്ടലംഘനമുണ്ടായെന്ന റിപ്പോര്‍ട്ട് കുന്നുമ്മല്‍ എഇഒ പൊതുവിദ്യാഭ്യാസവകുപ്പിന് സമര്‍പ്പിച്ചെങ്കിലും സംഭവുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലുമെതിരെ നടപടി വേണോയെന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.