Connect with us

Kerala

കൊടുവള്ളിയില്‍ യുവാക്കളെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍

മൂന്ന് പ്രതികളില്‍ ഒളിവില്‍പോയ മാനുവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് കൊടുവള്ളിയില്‍ വാക്കു തര്‍ക്കത്തിനിടെ യുവാക്കളെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിലെ മുഖ്യ പ്രതി പിടിയില്‍. മാനിപുരം വാരിക്കാട്ടില്‍ ജംഷാദ് ആണ് അറസ്റ്റിലായത്. കൊടുവള്ളി ഫെസ്റ്റിന്റെ ഭാഗമായുള്ള ഗാനമേളക്കിടെ ജംഷാദും കുത്തേറ്റവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.തുടര്‍ന്ന് ജംഷാദും നേരത്തെ പിടിയിലായ തമീമും മറ്റൊരു പ്രതി മാനുവും ചേര്‍ന്ന് യുവാക്കളെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഞെള്ളോറമ്മല്‍ ആശിഖ്, പാലക്കാംകണ്ടി സജീര്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. കുത്തേറ്റ ആഷിഖിന്റെ കുടല്‍ പുറത്തു ചാടിയ അവസ്ഥയിലായിരുന്നു.

മൂന്ന് പ്രതികളില്‍ ഒളിവില്‍പോയ മാനുവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കൊടുവള്ളി ഇന്‍സ്പെക്ടര്‍ സി ഷാജുവിന്റെ നേതൃത്വത്തിലാണ് ജംഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest