Kasargod
കോട്ടൂര്‍ ഉസ്താദ് പാരമ്പര്യ പാണ്ഡിത്യത്തിന്റെ മഹനീയ വിലാസം: കുമ്പോല്‍ തങ്ങള്‍
ദര്‍സ് അധ്യാപന ജീവിതത്തില്‍ അറുപതാണ്ട് പിന്നിട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാരെ ജാമിഅ സഅദിയ്യ ആദരിച്ചു
കാസര്‍ഗോഡ് | പാരമ്പര്യ പാണ്ഡിത്യത്തിന്റെ മഹനീയ വിലാസമാണ് കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാരെന്ന് ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍. താജുല്‍ മുഹഖിഖീന്‍ കോട്ടൂര്‍ ഉസ്താദ് ദര്‍സ് അറുപതാം വാര്‍ഷിക സമ്മേളന സംസ്ഥാനതല പ്രചാരണ ഉദ്ഘാടനം ദേളി ജാമിഅ: സഅദിയ്യയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ച്ച് 4,5,6 തിയ്യതികളില്‍ കോട്ടൂരില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തിന്റെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രചാരണ സംഗമങ്ങള്‍ വിജയിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ദര്‍സ് അധ്യാപന ജീവിതത്തില്‍ അറുപതാണ്ട് പിന്നിട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാരെ ജാമിഅ സഅദിയ്യ ആദരിച്ചു. സയ്യിദ് ത്വയ്യിബുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു, സയ്യിദ് ഇസ്മായില്‍ അല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ശിഹാബുദ്ധീന്‍ സഖാഫി അല്‍ ഹൈദ്രൂസി, പൊന്മള മുഹയിദ്ധീന്‍ കുട്ടി ബാഖവി, മാണിക്കോത്ത് അബ്ദുള്ള മുസ്‌ലിയാര്‍, കെ കെ ഹുസൈന്‍ ബാഖവി വയനാട്, മുഹമ്മദ് സ്വാലിഹ് സഅദി തൃക്കരിപ്പൂര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ഉബൈദുല്ലാ സഅദി അന്നദ് വി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എന്നിവര്‍ സംസാരിച്ചു.
തെയ്യാല ശംസുദ്ധീന്‍ മുസ്‌ലിയാര്‍ സ്വാഗതവും അബ്ദുല്ലത്തീഫ് ഫാളിലി ചെട്ടിപ്പടി നന്ദിയും പറഞ്ഞു.