Connect with us

National

സാഹസികമായി ആക്ഷന്‍ ചെയ്യുന്ന തല അജിത്തിന്റെ സ്റ്റണ്ട് രംഗങ്ങള്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍

ഹമ്മര്‍ വണ്ടി അജിത് അതിവേഗത്തില്‍ ഓടിക്കുന്നതും കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതുമാണ് സീന്‍

Published

|

Last Updated

ചെന്നൈ | ഡ്യൂപ്പില്ലാതെ കാറോടിച്ച് സാഹസികമായി ആക്ഷന്‍ ചെയ്യുന്ന തല അജിത്തിന്റെ സ്റ്റണ്ട് രംഗങ്ങള്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍. അജിത്ത് കുമാര്‍ നായകനാകുന്ന വിടാമുയര്‍ച്ചി എന്ന സിനിമയിലെ ആക്‌സിഡന്റിന്റെ മൂന്ന് രംഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹമ്മര്‍ വണ്ടി അജിത് അതിവേഗത്തില്‍ ഓടിക്കുന്നതും കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതുമാണ് സീന്‍. ഈ സീനിന്റെ ഡ്രോണ്‍ ഷോട്ടും വാഹനത്തിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങളുമാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഡ്യൂപ്പില്ലാതെ സ്റ്റണ്ട് അഭിനയിച്ച നടന്റെ ധീരതയെ അഭിനന്ദിച്ചുകൊണ്ടാണ് ലൈക്ക പ്രൊഡക്ഷന്‍സ് ആക്‌സിടന്റ് രംഗങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അസര്‍ബൈജാനില്‍ വിടാമുയര്‍ച്ചിയുടെ ചിത്രീകരണത്തിനിടെ താരത്തിന് പരുക്ക് പറ്റിയിരുന്നു. ആ അപകടത്തിന്റെ ദൃശ്യങ്ങളാണ് നിലവില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

അജിത്തിനൊപ്പം നടന്‍ ആരവും കാറിലുണ്ട്. മകിഴ് തിരുമേനിയാണ് ബിഗ് ബജറ്റ് ചിത്രമായ വിടാ മുയര്‍ച്ചി സംവിധാനം ചെയ്യുന്നത്.

 

Latest