Connect with us

Education

മലബാര്‍ എഡ്യൂക്കേഷന്‍ മൂവ്‌മെന്റ് ഒന്നാം വാര്‍ഷികവും ശില്‍പശാലയും നടത്തി

മലബാറിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ ആണ് മലബാര്‍ എഡ്യൂക്കേഷന്‍ മൂവ്‌മെന്റ്

Published

|

Last Updated

കോഴിക്കോട് | മലബാര്‍ എഡ്യൂക്കേഷന്‍ മൂവ്‌മെന്റ് ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ശില്‍പശാല സംഘടിപ്പിച്ചു. ‘മലബാറിലെ ഉന്നത വിദ്യാഭ്യാസം, പരിമിതികളും സാധ്യതകളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി ഉന്നത വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.

മലബാറിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ ആണ് മലബാര്‍ എഡ്യൂക്കേഷന്‍ മൂവ്‌മെന്റ്. മലബാറിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍, സാധ്യതകള്‍ എന്നിവ സംബന്ധിച്ച വിവരശേഖരണം, പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരണം, പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തല്‍ തുടങ്ങിയ വിവിധതല പരിപാടികളാണ് മൂവ്‌മെന്റിന്റെ ഭാഗമായി നടന്നു വരുന്നത്.

വെള്ളിമാട്കുന്ന് ജെ ഡി ടി ഇസ്ലാം ക്യാമ്പസില്‍ വെച്ച് നടന്ന ശില്‍പശാലയില്‍ പ്രൊഫസര്‍ കെ എ നാസിര്‍ കുനിയില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ട് ഡോ ഹുസൈന്‍ മടവൂര്‍ പ്രകാശനം ചെയ്തു. ഡോ പി വി മുഹമ്മദ് കുട്ടി വിഷയാവതരണം നടത്തി. ഡോ സെഡ് എ അഹ്മദ് അഷ്‌റഫ്, അക്ഷയ്കുമാര്‍ ഒ, എന്നിവര്‍ സംസാരിച്ചു. റാഫി പി പി(കാലിക്കറ്റ് ചേമ്പര്‍ ഓഫ് കോമേഴ്സ് ), കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആനന്തമണി, യുവസാഹിതി സമാജം പ്രതിനിധി സലീം, മലബാര്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ യു സൈദലവി, പ്രൊഫസര്‍ ഇമ്പിച്ചി കോയ(പ്രിന്‍സിപ്പാള്‍, സാഫി കോളേജ്),ഡോ പി പി യൂസഫലി തുടങ്ങിയവര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest