Connect with us

Kerala

വയനാട്ടിലെ നരഭോജിക്കടുവ ഇനി 'രുദ്ര' എന്നറിയപ്പെടും

കടുവയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന എട്ട് സെമി ആഴമുള്ള മുറിവ് ശസ്ത്രക്രിയയിലൂടെ തുന്നിക്കെട്ടി.

Published

|

Last Updated

തൃശൂര്‍ | വയനാട്ടില്‍ ഭീതിപടര്‍ത്തി ക്ഷീര കര്‍ഷകനെ കൊലപെടുത്തിയ നരഭോജിക്കടുവക്ക് മൃഗശാല അധികൃതര്‍ പേരിട്ടു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പാര്‍പ്പിച്ചിരിക്കുന്ന കടുവയ്ക്ക് ‘രുദ്ര’ എന്നാണ് പേര് ഇട്ടിരിക്കുന്നത്.

കടുവയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന എട്ട് സെമി ആഴമുള്ള മുറിവ് ശസ്ത്രക്രിയയിലൂടെ തുന്നിക്കെട്ടുകയും വലുത് കൈയ്യിലുണ്ടായ മുറിവില്‍ മരുന്നുവെക്കുകയും ചെയ്തു. ശസ്ത്രക്രിയയുടെ മയക്കം കഴിഞ്ഞ ശേഷം കടുവ കൂട്ടില്‍ കരുതിയിരുന്ന അഞ്ച് കിലോ പോത്തിറച്ചി ഭക്ഷിച്ചു. നിലവില്‍ ചെറിയ രീതിയില്‍ സുഖം പ്രാപിച്ച കടുവ കൂട്ടിലൂടെ നടക്കാനും തുടങ്ങിയിട്ടുണ്ട്.

മരുന്ന് നല്‍കാനുള്ള സൗകര്യാര്‍ത്ഥം കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലെ ഐസൊലേഷന്‍ കേന്ദ്രത്തിലെ ചെറിയ ക്യൂബിക്കിളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

Latest