Connect with us

Kerala

ചവറയില്‍ വനിത ഡോക്ടറെ രോഗിയുടെ കൂടെ എത്തിയയാള്‍ മര്‍ദിച്ചു

പൊലീസ് എത്തിയെങ്കിലും കേസ് എടുത്തില്ലെന്നും ഡോക്ടര്‍ ആരോപിച്ചു.

Published

|

Last Updated

കൊല്ലം | കൊല്ലം ചവറയില്‍ വനിതാ ഡോക്ടര്‍ക്ക് മര്‍ദനമേറ്റതായി പരാതി. ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിനാണ് മുഖത്ത് അടിയേറ്റത്. പല തവണ മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നും പിന്നാലെ മുഖത്തടിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. രോഗി മുമ്പ് ഉപയോഗിച്ച ഗുളിക ഡോക്ടര്‍ പരിശോധിച്ചില്ലെന്നാരോപിച്ചാണ് പ്രശ്‌നം തുടങ്ങിയത്. രോഗിയോടൊപ്പം എത്തിയ സ്ത്രീയാണ് മര്‍ദിച്ചതെന്ന് ഡോക്ടര്‍ ആരോപിച്ചു. രാത്രിയോടെ ആശുപത്രിയില്‍ പൊലീസ് എത്തിയെങ്കിലും കേസ് എടുത്തില്ലെന്നും ഡോക്ടര്‍ ആരോപിച്ചു.

Latest