Connect with us

National

ഭാര്യയേയും രണ്ട് പെണ്‍കുട്ടികളെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മദ്യപാനത്തിന്റെ പേരില്‍ ഗുരുചരണ്‍ പാഡിയയും ഭാര്യ ജനോയും തമ്മില്‍ വഴക്ക് പതിവായിരുന്നു

Published

|

Last Updated

റാഞ്ചി | ജാര്‍ഖണ്ഡിലെ ലുദ്രബാസ ഗ്രാമത്തില്‍ ഭാര്യയേയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഗുരുചരണ്‍ പാഡിയ എന്ന യുവാവാണ് അറസ്റ്റിലായത്. കൃത്യം നടത്തുമ്പോള്‍ പ്രതി മദ്യ ലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

മദ്യപാനത്തിന്റെ പേരില്‍ ഗുരുചരണ്‍ പാഡിയയും ഭാര്യ ജനോയും തമ്മില്‍ വഴക്ക് പതിവായിരുന്നു. ചൊവ്വാഴ്ച ഇരുവരും തമ്മില്‍ ഗുരുചരണിന്റെ മദ്യപാനത്തെ ചൊല്ലി തര്‍ക്കമുണ്ടാക്കി.തുടര്‍ന്ന് യുവാവ് കോടാലി എടുത്ത് ഭാര്യയേയും 5 ഉം ഒന്നും വയസ് പ്രായമുള്ള പെണ്‍മക്കളെയും കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

Latest