International
200-ലധികം സ്ത്രീകളെ ബലാത്സംഗം ചെയ്തയാളുടെ വധശിക്ഷ നടപ്പാക്കി
വിവാഹ വാഗ്ദാനം നൽകിയും സൗഹൃദം നടിച്ചും ബലപ്രയോഗത്തിലൂടെയുമെല്ലാമാണ് ഇയാൾ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയത്
ടെഹ്റാൻ | 200-ലധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ ഇറാൻ പരസ്യമായി തൂക്കിലേറ്റി. 43 കാരനായ മുഹമ്മദ് അലി സലാമത്തിനെയാണ് തൂക്കിക്കൊന്നത്.
ഹമദാനിലെ ഹമദാനിലെ ബാഗേ ബെഹേഷ്തിൽ വെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. വിവാഹ വാഗ്ദാനം നൽകിയും സൗഹൃദം നടിച്ചും ബലപ്രയോഗത്തിലൂടെയുമെല്ലാമാണ് ഇയാൾ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയത്. ഇയാളുടെ ഇരകളിൽ മൂന്ന് പേർ ആത്മഹത്യ ചെയ്തിരുന്നു.
ജനുവരിയിൽ അറസ്റ്റിലായ ഇയാൾക്കെതിരെ 200-ലധികം ലൈംഗികാതിക്രമക്കേസുകൾ ഫയൽ ചെയ്യപ്പെട്ടു. മേയിൽ കേസുകൾ ആരംഭിച്ച് ഒക്ടോബറിൽ സുപ്രീം കോടതി വധശിക്ഷ ശരിവെച്ചു. ഒന്നിലധികം അപ്പീലുകൾ തള്ളിയ ശേഷമാണ് വധശിക്ഷ നടപ്പാക്കിയത്.
---- facebook comment plugin here -----