Connect with us

Kerala

മീനേ...എന്നു വിളിച്ചുകൂവി മത്സ്യക്കച്ചവടം നടത്തിയത് ഇഷ്ടമായില്ല; പട്ടിക കൊണ്ട് ആക്രമിച്ച  പ്രതി പിടിയില്‍

മീന്‍കച്ചവടക്കാര്‍ ഉച്ചത്തില്‍ കൂവി വിളിക്കുന്നതു കാരണം ചെയ്തുകൊണ്ടിരിക്കുന്ന ജോലികളി ശ്രദ്ധിക്കാനാകുന്നില്ലെന്നാണ് ആക്രമണത്തിന് കാരണമായി സിറാജ് പോലീസിനോട് പറയഞ്ഞത്.

Published

|

Last Updated

 ആലപ്പുഴ |   മീന്‍ വില്‍പ്പനക്കാരനെ ആക്രമിച്ചയാളെ പോലീസ്  അറസ്റ്റ് ചെയ്തു. വീടിന്റെ മുന്നിലൂടെ മീനേ…എന്നു വിളിച്ചുകൂവി കച്ചവടം നടത്തിയത് ഇഷ്ടപ്പെടാത്തതിനാണ് പ്രതി മീന്‍വില്‍പ്പനക്കാരനെ ആക്രമിച്ചത്. സംഭവത്തില്‍ സിറാജ് (27) എന്നയാളാണ് അറസ്റ്റിലായത്.ഇരുചക്ര വാഹനത്തില്‍ മത്സ്യകച്ചവടം നടത്തുന്ന ബഷീര്‍ (51) എന്നയാള്‍ക്കാണ് പട്ടിക കൊണ്ടുള്ള ആക്രമണത്തില്‍ പരുക്കേറ്റത്.

ചൊവ്വാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം.മീന്‍കച്ചവടക്കാര്‍ ഉച്ചത്തില്‍ കൂവി വിളിക്കുന്നതു കാരണം ചെയ്തുകൊണ്ടിരിക്കുന്ന ജോലികളി ശ്രദ്ധിക്കാനാകുന്നില്ലെന്നാണ് ആക്രമണത്തിന് കാരണമായി സിറാജ് പോലീസിനോട് പറയഞ്ഞത്. സിറാജിന്റെ ആക്രമണത്തില്‍ മുതുകിലും കൈക്കും പരുക്കേറ്റ ബഷീര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Latest