Kerala
മുക്കുപണ്ടം പണയംവെച്ച് പണം തട്ടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
പാലക്കല്‍ സെന്ററിലെ ഐശ്വര്യ ഗോള്‍ഡ് എന്ന സ്ഥാപനത്തിലാണ് പ്രതി തട്ടിപ്പിന് ശ്രമം നടത്തിയത്.

തൃശൂര്‍ | തൃശൂരിലെ ചേര്‍പ്പില്‍ മുക്കുപണ്ടം പണയംവെച്ച് പണം തട്ടാന്‍ ശ്രമിച്ച നാല്‍പ്പത്തിമൂന്നുകാരന്‍ അറസ്റ്റില്‍.പുത്തൂര്‍ കൈനൂര്‍ ചിറയത്ത് സിജോ ആണ് പിടിയിലായത്.
പാലക്കല്‍ സെന്ററിലെ ഐശ്വര്യ ഗോള്‍ഡ് എന്ന സ്ഥാപനത്തിലാണ് 33 ഗ്രാം വരുന്ന മാല പണയം വെക്കാന്‍ സിജോ എത്തിയത്. തുടര്‍ന്ന് സംശയം തോന്നിയതോടെ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ചേര്‍പ്പ് ഇന്‍സ്‌പെക്ടര്‍ ലൈജുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സിജോയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
---- facebook comment plugin here -----