Connect with us

sexual abuse attempt

തലസ്ഥാനത്ത് ഓട്ടോ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ സ്ഥിരം കുറ്റവാളി

പോക്‌സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസാണ് പിടിയിലായത്

Published

|

Last Updated

തിരുവനന്തപുരം | തലസ്ഥാനത്ത് ഓട്ടോയില്‍ യാത്രചെയ്യുകയായിരുന്ന 35 കാരിയെ ആളൊഴി ഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു പിടിയിലായ ആള്‍ സ്ഥിരം കുറ്റവാളി. പോക്‌സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെയാണ് തിരുവനന്തപുരം ഫോര്‍ട് പോലീസ് അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട്ടില്‍ നിന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് തലസ്ഥാനത്തെത്തി പുഷ്പ കച്ചവടം നടത്തി വരുകയാ യിരുന്ന യുവതിയാണ് അക്രമത്തിനിരയായത്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടു ത്തിയ ശേഷമായിരുന്നു അറസ്റ്റ്. വെള്ളിയാഴ്ച രാത്രിയാണ് അക്രമം നടന്നത്.

കിഴക്കേകോട്ട അട്ടക്കുളങ്ങരയില്‍ നിന്ന് മുട്ടത്തറയിലെ വീട്ടിലേക്ക് വിളിച്ച ഓട്ടോ മുട്ടത്തറയിലേക്കു പോകുന്നതിനു പകരം കല്ലുമൂട് ഭാഗത്തേക്ക് പോകുകയായിരുന്നു. ചോദ്യം ചെയത സ്ത്രീയെ ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ പീഡിപ്പിക്കുകയായിരുന്നു. സ്ത്രീ കുതറിയോടിയതോടെ ജിജാസ് ഓട്ടോ ഓടിച്ചുപോയി. പരുക്കേറ്റ സ്ത്രീ ജനറല്‍ ആശുപത്രിയിലെത്തി ചികില്‍സ തേടി. പിന്നീട് പരാതിയുമായി ഫോര്‍ട് പോലീസിനെ സമീപിച്ചു.

അക്രമത്തിനു ശേഷം ഒളിവില്‍ പോയ ജിജാസ് ഇന്നു രാവിലെ പിടിയിലാവുകയായിരുന്നു. പോക്‌സോയുള്‍പ്പെടെ ഇരുപതു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പ്രതി. ഫോര്‍ട് എ സി ഷാജിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. അക്രമത്തിനിരയായ സ്ത്രീ.

 

---- facebook comment plugin here -----

Latest