Kerala
കിണര്‍ വൃത്തിയാക്കാനിറങ്ങിയ ആളും രക്ഷിക്കാനിറങ്ങിയ ആളും ശ്വാസംമുട്ടി മരിച്ചു
അഗ്‌നി സുരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്തെങ്കിലും മരണം സംഭച്ചിരുന്നു.

എരുമേലി | കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ ആള്‍ ശ്വാസം കിട്ടാതെ അപകടത്തില്‍ പെട്ടത് കണ്ട് രക്ഷിക്കാനിറങ്ങിയ ആളും ശ്വാസംമുട്ടി മരിച്ചു. മൂക്കട സ്വദേശി അനീഷ് (44),എരുമേലി ആറ്റുകള്‍ പുരയിടത്തില്‍ ഗോപകുമാര്‍ (ബിജു 49)എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.
എരുമേലി ടൗണിനടുത്തുള്ള കിണര്‍ വൃത്തിയാക്കുന്നതിനായാണ് അനീഷ് ഇറങ്ങിയത്. കിണറ്റിലിറങ്ങിയ അനീഷ് ശ്വാസം ലഭിക്കാതെ അപകടത്തില്‍ പെടുകയായിരുന്നു. ഇയാളെ രാക്ഷിക്കാനായാണ് കെ എസ് ആര്‍ റ്റി സി ജംഗ്ഷനില്‍ ഓട്ടോ ഓടിക്കുന്ന ഗോപകുമാര്‍ കിണറ്റില്‍ ഇറങ്ങിയത്.ഗോപകുമാറും ശ്വാസം കിട്ടാതെ അപകടത്തില്‍ പെടുകയായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് എത്തിയ അഗ്‌നി സുരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്തെങ്കിലും മരണം സംഭച്ചിരുന്നു.അനീഷിന്റെ ഭാര്യ ഷീജ . കൂവക്കാവ് ജി സി ടി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അക്ഷയ, അക്ഷര എന്നിവരാണ് മക്കള്‍. ബിന്ദുവാണ് ഗോപകുമാറിന്റെ ഭാര്യ. മക്കള്‍.പരേതനായ അഭിന്‍, എരുമേലി സെന്റ് തോമസ് സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥി ആനന്ദ്.