Connect with us

Kerala

സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കി വീണ്ടും ഉത്തരവിറക്കി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി.

Published

|

Last Updated

തിരുവന്തപുരം | പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി.

മാസ്‌ക് നിര്‍ബന്ധമാക്കി നേരത്തെ ഉത്തരവിറക്കിയിരുന്നുവെങ്കിലും പാലിക്കപ്പെടാത്ത സ്ഥിതി വന്നതോടെയാണ് വീണ്ടും ഉത്തരവിറക്കിയിരിക്കുന്നത്. മാസ്്ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സർക്കുലർ ഇറക്കിയത്

Latest