Connect with us

punnol haridasan murder

ആർ എസ്‌ എസ്‌ കുടിലതയെ മാധ്യമങ്ങൾ വെള്ളപൂശുന്നു

ജയിലിൽ നിന്ന്‌ പുറത്തിറങ്ങിയയുടനെ, ആർ എസ്‌ എസ്സുകാരുടെ തിരക്കഥയനുസരിച്ചാണ്‌ അധ്യാപിക പ്രതികരിച്ചത്‌.

Published

|

Last Updated

സി പി ഐ എം പ്രവർത്തകൻ കോടിയേരി പുന്നോലിലെ കെ ഹരിദാസനെ മൃഗീയമായി വെട്ടിക്കൊന്ന പ്രതി നിജിൽദാസിനെ ആർ എസ്‌ എസ്‌ ബന്ധമുള്ള അധ്യാപിക അതിരഹസ്യമായി താമസിപ്പിച്ചത്‌ കൊലപാതകിയാണെന്ന്‌ അറിഞ്ഞുതന്നെയാണെന്ന് സി പി എം നേതാവ് അഡ്വ.കെ എസ് അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചു. കൊലപാതകിയെ ഒളിവിൽ കഴിയാൻ അധ്യാപികയെപ്പോലും ഉപയോഗിച്ച ആർ എസ്‌ എസ്‌ കുടിലതയെ മാധ്യമങ്ങൾ വെള്ളപൂശുന്നു. ഒരു വിഭാഗം കോൺഗ്രസ്‌ നേതാക്കൾ ഈ വിഷയത്തിൽ സി പി ഐ എമ്മിനെ പഴിക്കാനും ആർ എസ്‌ എസിന്‌ ഓശാന പാടാനും മൽസരിക്കുകയാണ്‌. ജയിലിൽ നിന്ന്‌ പുറത്തിറങ്ങിയയുടനെ, ആർ എസ്‌ എസ്സുകാരുടെ തിരക്കഥയനുസരിച്ചാണ്‌ അധ്യാപിക പ്രതികരിച്ചത്‌. വീട്‌ പ്രതിദിനം 1,500 രൂപ വാടകക്ക്‌ നൽകിയതാണെന്നും വാടകക്കരാർ ഉണ്ടെന്നും പറഞ്ഞു. എന്നാൽ അങ്ങനെയൊരു കരാർ ഉണ്ടാക്കിയിട്ടില്ലെന്ന്‌ പോലീസിന്‌ ബോധ്യമായിട്ടുണ്ട്‌. അധ്യാപികയുടെ പ്ലസ്‌ ടുവിന്‌ പഠിക്കുന്ന മകളുടെ സിം കാർഡാണ്‌ നിജിൽ ദാസിന്റെ ഭാര്യക്ക്‌ നൽകിയത്‌. ഈ സിം കാർഡിലേക്കാണ്‌ മറ്റൊരു ഫോണിൽ നിന്ന്‌ അയാൾ നിരന്തരം ബന്ധപ്പെട്ടത്‌. ഇയാൾക്ക്‌ ഭക്ഷണവും മറ്റും എത്തിച്ചുനൽകിയത്‌ രാത്രിയാണ്‌. ഇതിലൂടെ, കൊലപാതകിയാണെന്ന്‌ അറിയാതെയാണ്‌ വീട്‌ വാടകക്ക്‌ നൽകിയതെന്ന നുണയും പൊളിഞ്ഞുവെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

കൊലപാതകിയെ ഒളിവിൽ കഴിയാൻ അധ്യാപികയെപ്പോലും ഉപയോഗിച്ച ആർ എസ്‌ എസ്‌ കുടിലതയെ മാധ്യമങ്ങൾ വെള്ളപൂശുന്നു. ഒരു വിഭാഗം കോൺഗ്രസ്‌ നേതാക്കൾ ഈ വിഷയത്തിൽ സി പി ഐ എമ്മിനെ പഴിക്കാനും ആർ എസ്‌ എസിന്‌ ഓശാന പാടാനും മൽസരിക്കുകയാണ്‌.

സി പി ഐ എം പ്രവർത്തകൻ കോടിയേരി പുന്നോലിലെ കെ ഹരിദാസനെ മൃഗീയമായി വെട്ടിക്കൊന്ന പ്രതി നിജിൽദാസിനെയാണ്‌ ആർ എസ്‌ എസ്‌ ബന്ധമുള്ള അധ്യാപിക അതിരഹസ്യമായി താമസിപ്പിച്ചത്‌. മൂന്ന്‌ വർഷത്തിലേറെയായി ആർ എസ്‌ എസ്സുമായി അടുത്ത ബന്ധം പുലർത്തുന്ന അധ്യാപിക, നിജിൽദാസ്‌ കൊലപാതകിയാണെന്ന്‌ അറിഞ്ഞുതന്നെയാണത്‌ ചെയ്‌തത്‌.

 

അധ്യാപികയും ഭർത്താവും സിപിഐ എം അനുഭാവികളെന്നാണ്‌ ആവർത്തിക്കുന്ന നുണക്കഥ. അധ്യാപികയ്‌ക്കുവേണ്ടി കോടതിയിൽ ഹാജരായത്‌ ആർഎസ്‌എസ്സുകാർ പ്രതികളായ കേസുകൾ വാദിക്കുന്ന അഭിഭാഷകനാണ്‌. ഇതേ അഭിഭാഷകനാണ്‌ നിജിൽദാസിനുവേണ്ടിയും ഹാജരായത്‌. ജാമ്യംനിന്നത്‌ പ്രാദേശിക ആർഎസ്‌എസ്‌ നേതാക്കൾ.

 

ജയിലിൽനിന്ന്‌ പുറത്തിറങ്ങിയയുടനെ, ആർ എസ്‌ എസ്സുകാരുടെ തിരക്കഥയനുസരിച്ചാണ്‌ അധ്യാപിക പ്രതികരിച്ചത്‌. വീട്‌ പ്രതിദിനം 1,500 രൂപ വാടകയ്‌ക്ക്‌ നൽകിയതാണെന്നും വാടകക്കരാർ ഉണ്ടെന്നും പറഞ്ഞു. എന്നാൽ അങ്ങനെയൊരു കരാർ ഉണ്ടാക്കിയിട്ടില്ലെന്ന്‌ പൊലീസിന്‌ ബോധ്യമായിട്ടുണ്ട്‌. അധ്യാപികയുടെ പ്ലസ്‌ടുവിന്‌ പഠിക്കുന്ന മകളുടെ സിംകാർഡാണ്‌ നിജിൽദാസിന്റെ ഭാര്യക്ക്‌ നൽകിയത്‌. ഈ സിം കാർഡിലേക്കാണ്‌ മറ്റൊരു ഫോണിൽനിന്ന്‌ അയാൾ നിരന്തരം ബന്ധപ്പെട്ടത്‌. ഇയാൾക്ക്‌ ഭക്ഷണവും മറ്റും എത്തിച്ചുനൽകിയത്‌ രാത്രിയാണ്‌. ഇതിലൂടെ, കൊലപാതകിയാണെന്ന്‌ അറിയാതെയാണ്‌ വീട്‌ വാടകയ്‌ക്ക്‌ നൽകിയതെന്ന നുണയും പൊളിഞ്ഞു.

 

നാമജപത്തിൽ തുടങ്ങിയ ബന്ധം

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട്‌ സംഘപരിവാർ സംഘടിപ്പിച്ച നാമജപ അക്രമ സമരത്തിലൂടെയാണ്‌ അധ്യാപികയും ഭർത്താവും ആർഎസ്‌എസ്‌ പാളയത്തിലെത്തിയത്‌. പ്രാദേശികമായി ആർഎസ്‌എസ്സുകാർ നിയന്ത്രിക്കുന്ന അമൃത വിദ്യാലയത്തിലെ അധ്യാപികവൃത്തിയും ഈ ബന്ധം ശക്തമാക്കി. കോവിഡ്‌ കാലത്ത്‌ നിയന്ത്രണം ലംഘിച്ച്‌ സർക്കാരിനെതിരായ സമരത്തിലും അധ്യാപികയും ഭർത്താവും മുൻനിരയിൽനിന്നു. അണ്ടലൂർക്കാവിലെ പ്രാദേശിക ഉത്സവക്കമ്മിറ്റിയിൽ ട്രസ്‌റ്റികൾ തമ്മിലുണ്ടായ തർക്കം രമ്യമായി പരിഹരിക്കാൻ ശ്രമിക്കവേ ആർഎസ്‌എസ്‌ നിലപാടുയർത്തിപ്പിടിച്ച്‌ കുത്തിത്തിരിപ്പിനും ശ്രമിച്ചു.

 

⭕ഒളിയിടം മുഖ്യമന്ത്രിയുടെ വീടിനു സമീപമോ?.

സംഭവം സിപിഐ എമ്മിനെതിരെ പൊലിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനെ മാധ്യമങ്ങൾ ഉപയോഗിക്കുന്നു. അതിനായി ‘മനോരമ ’ കാണിച്ച സൂത്രവിദ്യയാണ്‌ അവർ സ്വന്തമായി ഉണ്ടാക്കിയ ഇടവഴി. ഈ ഇടവഴിയിലൂടെ നടന്നാൽ 200 മീറ്ററിൽ താഴെമാത്രമേ ദൂരമുള്ളൂ എന്നാണ്‌ കണ്ടുപിടിത്തം. മനോരമ വരച്ചപോലെ അവിടെ ഒരിടവഴിയില്ല. പ്രധാന റോഡിലൂടെമാത്രം രണ്ട്‌ വീടുകളും തമ്മിലുള്ള ദൂരം അര കിലോമീറ്ററിലേറെ വരും.

 

മുഖ്യമന്ത്രി സ്ഥിരമായി താമസിക്കുന്ന വീടല്ല ഇവിടെയുള്ളത്‌. പാർടി കോൺഗ്രസ്‌, വിഷു ദിവസങ്ങളിൽ മുഖ്യമന്ത്രി ഉണ്ടായിരുന്നു. അത്തരം അവസരങ്ങളിൽമാത്രമാണ്‌ പൊലീസ്‌ പട്രോളിങ്‌. സ്ഥിരമായി പൊലീസ്‌ പിക്കറ്റ്‌ ഇല്ല. ആളൊഴിഞ്ഞ പ്രദേശത്ത്‌ കൂറ്റൻ മതിൽക്കെട്ടിനകത്താണ്‌ പ്രതി താമസിച്ച വീട്‌. അങ്ങനെയൊരു വീട്ടിൽ കഴിഞ്ഞാൽ നാട്ടുകാരുടെ ശ്രദ്ധയിൽപെടില്ലെന്നതും മാധ്യമങ്ങൾ മറച്ചുവയ്‌ക്കുന്നു.

---- facebook comment plugin here -----