Connect with us

Kerala

തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയതായുള്ള മാധ്യമ വാര്‍ത്ത വസ്തുതാ വിരുദ്ധം; പാലക്കാട് കലക്ടര്‍

തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയോ കലക്ടര്‍ രേഖാ മൂലം റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ല.

Published

|

Last Updated

പാലക്കാട്|ഹോട്ടല്‍ മുറിയിലെ പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയതായുള്ള മാധ്യമ വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് പാലക്കാട് കലക്ടര്‍ ഡോ. എസ് ചിത്ര. ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയോ കലക്ടര്‍ രേഖാ മൂലം റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ല.

വിഷയവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി അന്വേഷണത്തിനും റിപ്പോര്‍ട്ടിനുമായി പോലീസിന് കൈമാറിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും കലക്ടറര്‍ വ്യക്തമാക്കി.

 

 

---- facebook comment plugin here -----

Latest