Connect with us

oommen chandy

ഉമ്മൻ ചാണ്ടിക്കും വക്കത്തിനും ചരമോപചാരമർപ്പിച്ച് സഭാ സമ്മേളനത്തിന് തുടക്കമായി

സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിവിധ കക്ഷി നേതാക്കളും ഉമ്മൻ ചാണ്ടിയെയും വക്കത്തെയും അനുസ്മരിച്ചു.

Published

|

Last Updated

തിരുവനന്തപുരം | മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ സ്പീക്കർ വക്കം പുരുഷോത്തമനും ചരമോപചാരമർപ്പിച്ച് നിയമസഭയുടെ വർഷകാല സമ്മേളനത്തിന് തുടക്കായി. പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനനമാണ് ആരംഭിച്ചത്. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിവിധ കക്ഷി നേതാക്കളും ഉമ്മൻ ചാണ്ടിയെയും വക്കത്തെയും അനുസ്മരിച്ചു. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ സഭയിലെത്തിയിരുന്നു.

ആൾക്കൂട്ടത്തെ ഊർജമാക്കി ആറ് പതിറ്റാണ്ട് കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സ്പീക്കർ എ എൻ ഷംസീർ അനുസ്മരിച്ചു. പൊതു പ്രവർത്തകർക്ക് എന്നും മാതൃകയായിരുന്നു. സ്പീക്കർ പദവിക്ക് അനുകരണീയ മാതൃകയായിരുന്നു വക്കം പുരുഷോത്തമനെന്നും സ്പീക്കർ അനുസ്മരിച്ചു.

അത്യപൂർവ സാമാജികരുടെ നിരയിലാണ് ഉമ്മൻ ചാണ്ടി എന്നുമുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. 1970-ൽ താനും ഉമ്മൻ ചാണ്ടിയും ഒരുമിച്ചാണ് സഭയിലെത്തുന്നത്. കേരളം വിട്ടുപോകാത്ത മനസ്സായിരുന്നു ഉമ്മൻ ചാണ്ടിക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനക്കൂട്ടമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഇന്ധനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ചെറിയ സങ്കടങ്ങളുമായി വരുന്നവരെ പോലും അദ്ദേഹം നിരാശപ്പെടുത്തിയില്ല. കേരളത്തിൽ ഇങ്ങനെ സഞ്ചരിച്ച വേറൊരു നേതാവില്ല. ഭക്ഷണം ഇത്രയും കുറച്ച് കഴിച്ച മറ്റൊരു നേതാവുമുണ്ടാകില്ലെന്നും വി ഡി സതീശൻ അനുസ്മരിച്ചു.