vadakkanchery accident
ഉല്ലാസ യാത്ര കലാശിച്ചത് ദുരന്തത്തില്‍; കേരളം ഉണർന്നത് ദുഃഖ വാർത്തയുമായി
കൊവിഡ് കാലത്തിന് ശേഷമുള്ള വിനോദയാത്ര ആയതിനാല്‍ എല്ലാവരും വലിയ ആവേശത്തിലും ആഹ്ളാദത്തിലുമായിരുന്നു.
കൊച്ചി | നാല് ദിവസത്തെ ഊട്ടി യാത്രക്കായാണ് മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പുറപ്പെട്ടതെങ്കിലും മണിക്കൂറുകൾക്കകം ദുരന്തത്തിൽ കലാശിച്ചു. അതും മനുഷ്യനിർമിത ദുരന്തത്തിൽ. വൈകിട്ട് 5.30ന് സ്‌കൂളിലെത്തുമെന്ന് ബസ് ഓപറേറ്റര്‍മാര്‍ അറിയിച്ചെങ്കിലും വൈകുന്നത് കണ്ട് വിദ്യാര്‍ഥികളും അധ്യാപകരും നിരന്തരം വിളിച്ചിരുന്നു. കൊവിഡ് കാലത്തിന് ശേഷമുള്ള വിനോദയാത്ര ആയതിനാല്‍ എല്ലാവരും വലിയ ആവേശത്തിലും ആഹ്ളാദത്തിലുമായിരുന്നു.
പത്ത്, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളാണ് വിനോദയാത്രക്ക് പോകുന്നത് എന്നതിനാല്‍ ഒരുമിച്ചുള്ള യാത്രക്ക് ഏറെ സവിശേഷതകളുമുണ്ടായിരുന്നു. അപകട സമയം പല വിദ്യാര്‍ഥികളും ഉറങ്ങുകയായിരുന്നു. ചിലര്‍ ടി വിയില്‍ സിനിമ കാണുകയായിരുന്നു.
ജോമോന്‍ എന്നയാളാണ് ബസ് ഓടിച്ചിരുന്നത്. സഹഡ്രൈവറായ എല്‍ദോ ഉറങ്ങുകയായിരുന്നു. ഇയാള്‍ പരുക്കേറ്റ് തൃശൂര്‍ മെഡി.കോളജ് ആശുപത്രിയിലാണ്. ജോമോനും പരുക്കേറ്റിട്ടുണ്ട്.