Connect with us

Techno

യൂറോപ്പിൽ മെറ്റയുടെ എഐ മോഡലുകൾ ഉടൻ എത്തില്ല; വിനയായത് വ്യക്തിഗത ഡാറ്റകൾ ഉപയോഗിക്കാനുള്ള നീക്കം

സമ്മതം തേടാതെ എ ഐ മോഡലുകളെ പരിശീലിപ്പിക്കാൻ വ്യക്തിഗത വിവരം ഉപയോഗിക്കാൻ മെറ്റ ശ്രമിച്ചെന്നാണ് പരാതി.

Published

|

Last Updated

ഇ യു | ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം കമ്പനികളുടെ മാതൃസ്ഥാപനമായ മെറ്റ യൂറോപ്പിൽ അവതരിപ്പിക്കാൻ ഇരുന്ന എഐ മോഡലുകളിൽ നിന്ന് പിന്മാറി. ഐറിഷ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷന്റെ നടപടികൾക്ക് പിന്നാലെയാണ് മെറ്റയുടെ തീരുമാനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ വ്യക്തിഗത ഡാറ്റ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നതായി ഉള്ള പരാതിയിലാണ് ഐറിസ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ ഇടപെട്ടത്.

സമ്മതം തേടാതെ എ ഐ മോഡലുകളെ പരിശീലിപ്പിക്കാൻ വ്യക്തിഗത വിവരം ഉപയോഗിക്കാൻ മെറ്റ ശ്രമിച്ചെന്നാണ് പരാതി. NOYB എന്ന അഭിഭാഷക ഗ്രൂപ്പാണ് പരാതി നൽകിയത്. കമ്പനിക്കെതിരെ നടപടിയെടുക്കാൻ ഓസ്ട്രിയ, ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഇറ്റലി, അയർലൻഡ്, നെതർലൻസ്, നോർവേ, പോളണ്ട്, സ്പെയിൻ എന്നീ രാജ്യങ്ങളിലെ ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റികളോട് NOYB ആവശ്യപ്പെട്ടിരുന്നു.

ഐറിഷ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷന്റെ നടപടിയിൽ നിരാശരാണെന്ന് അമേരിക്കൻ കമ്പനിയായ മെറ്റ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം മെറ്റ സ്വകാര്യത നയത്തിൽ മാറ്റം വരുത്താത്തതു വരെ കേസുമായി മുന്നോട്ടു പോകാൻ ആണ് NOYB യുടെ തീരുമാനം.

Latest