Connect with us

National

മധ്യവർഗത്തിന്‍റെ ശക്തി കൂട്ടൂം; വികസനത്തിന് മുൻതൂക്കം നൽകുന്ന ബജറ്റെന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍

വികസന ഭാരതമെന്ന ലക്ഷ്യം കൈവരിക്കാന്‍ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | യുവാക്കള്‍,സ്ത്രീകള്‍ ,കര്‍ഷകര്‍,മധ്യവര്‍ഗം തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് ബജറ്റെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍.മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി മധ്യവര്‍ഗത്തിന്റെ ശക്തികൂട്ടന്ന ബജറ്റാണിതെന്നും പറഞ്ഞു. വികസന ഭാരതമെന്ന ലക്ഷ്യം കൈവരിക്കാന്‍ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളേക്കാളും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണ് നമ്മുടേതാണ്. വളര്‍ച്ചയുടെ പാതയില്‍ എല്ലാവരേയും ഉള്‍ക്കൊണ്ട് ഒരുമിച്ച് കൊണ്ടുപോകാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്.

കാര്‍ഷിക വളര്‍ച്ചക്ക് വിവിധ പദ്ധതികള്‍ നടപ്പാക്കി,ഗ്രാമീണ മേഖലയെ ശാക്തീകരിക്കാന്‍ കഴിഞ്ഞു. പിഎം ധന്‍ധാന്യ യോജന പദ്ധതി വ്യാപിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. അതിനിടെ പ്രതിപക്ഷ എംഎല്‍എമാര്‍ കുംഭമേളയെ ചൊല്ലി ബഹളം വെക്കുകയും സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

Latest