Connect with us

Saudi Arabia

ഉംറ നിര്‍വ്വഹിക്കാന്‍ കുറഞ്ഞ പ്രായം അഞ്ച് വയസാക്കി

തീര്‍ത്ഥാടകരുടെ സുരക്ഷക്കാണ് പ്രാധാന്യമെന്നും,അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളോടൊപ്പം ഹറമിലെ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളിലേക്ക് പ്രവേശന അനുമതിയുണ്ടെന്നും, മതാഫിലേക്ക് പ്രവേശനമില്ലെന്നും മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു

Published

|

Last Updated

മക്ക | പുണ്യ റമസാനില്‍ ഉംറ നിര്‍വ്വഹിക്കുന്നതിനായി വിശുദ്ധ ഹറമിലേക്ക് വിശ്വാസികളുടെ ഒഴുക്ക്  വര്‍ദ്ധിച്ചതോടെ ആരോഗ്യ സുരക്ഷയുടെ ഭാഗമായി അഞ്ച് വയസ്സുവരെ പ്രായമുള്ളവര്‍ക്ക് ഉംറ നിര്‍വ്വഹിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.