Connect with us

National

ഗോതമ്പ് ഉൾപ്പെടെ ആറ് റാബി വിളകളുടെ മിനിമം താങ്ങുവില ഉയർത്തി

ഗോതമ്പ്, ബാർലി, പയറ്, മസൂർ, കടുക്, കുങ്കുമപ്പൂവ് എന്നിവയുടെ താങ്ങുവിലയാണ് ഉയർത്തിയത്.

Published

|

Last Updated

ന്യൂഡൽഹി | കർഷകരുടെ ഉൽപാദനവും വരുമാനവും വർദ്ധിപ്പിക്കുന്നതിനായി ആറ് വിളകളുടെ മിനിമം താങ്ങുവില കേന്ദ്രം ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില് ചേര്ന്ന സാമ്പത്തിക കാര്യങ്ങൾയുള്ള കാബിനറ്റ് കമ്മിറ്റി (സിസിഇഎ)യാണ് മിനിമം താങ്ങുവില ഉയർത്താൻ തീരുമാനിച്ചത്.

ആറ് റാബി വിളകളുടെ മിനിമം താങ്ങുവിലയാണ് ഉയർത്തിയത്. ഗോതമ്പ്, ബാർലി, പയറ്, തുവരപ്പരിപ്പ്, കടുക്, കുങ്കുമപ്പൂവ് എന്നിവയുടെ താങ്ങുവിലയാണ് ഉയർത്തിയത്. ഗോതമ്പ് ക്വിന്റലിന് 110 രൂപ വർധിച്ച് 2125 രൂപയാണ് പുതിയ താങ്ങുവില. ബാർലിക്ക് നൂറു രൂപ വർധിച്ച് 1735 രൂപയും പയറിന് 105 രൂപ വർധിച്ച് 5335 രൂപയുമായി. തുവരപ്പരിപ്പിന് 500രൂപ വർധിച്ച് 6000 രൂപയാണ് പുതിയ താങ്ങുവില. കടുകിന് 400 രൂപ കൂട്ടി 5450 ആക്കി. കുങ്കുമപ്പൂവിന് 209 രൂപ വർധിച്ച് 5650 രൂപയായി താങ്ങുവില.

കർഷകരിൽ നിന്ന് സർക്കാർ ധാന്യങ്ങൾ വാങ്ങുന്ന നിരക്കാണ് താങ്ങുവില. നിലവിൽ, ഖാരിഫ്, റാബി സീസണുകളിൽ വിളയുന്ന 23 വിളകൾക്ക് സർക്കാർ എംഎസ്പികൾ നിശ്ചയിക്കുന്നു. ഒക്ടോബറിൽ, ഖാരിഫ് (വേനൽക്കാല) വിളകളുടെ വിളവെടുപ്പിന് തൊട്ടുപിന്നാലെ, റാബി (ശൈത്യകാല) വിളകൾ വിതയ്ക്കുന്നു. രണ്ട് പ്രധാന റാബി വിളകൾ ഗോതമ്പ്, കടുക് എന്നിവയാണ്.

Latest