Connect with us

Kerala

മന്ത്രിയുടെ ഉറപ്പ് പാഴായി; തിരുവനന്തപുരത്ത് കുടിവെള്ളം മുടങ്ങിയിട്ട് നാല് ദിവസം

ഇന്ന് പുലര്‍ച്ചെ വെള്ളം എത്തിക്കുമെന്ന മന്ത്രിയുടെ ഉറപ്പ് പാഴായി.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് കുടിവെള്ളം മുടങ്ങിയിട്ട് നാല് ദിവസമാകുന്നു. ഇന്ന് പുലര്‍ച്ചെ വെള്ളം എത്തിക്കുമെന്ന മന്ത്രിയുടെ ഉറപ്പ് പാഴായി.

ജല അതോറിറ്റി പറഞ്ഞ സമയത്ത് പണി പൂര്‍ത്തിയാക്കിയില്ല. പുലര്‍ച്ചെ ഭാഗികമായി ആരംഭിച്ച പമ്പിംഗ് പിന്നീട് നിര്‍ത്തിവച്ചു. വാല്‍വില്‍ ലീക്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. പൈപ്പിടല്‍ ജോലികളും പൂര്‍ത്തിയായിട്ടില്ല.

ഇന്ന് വൈകിട്ടോടെ പണി പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

Latest